ഹരിപ്പാട് :ടൗൺ മുസ്‌ലിം എൽ.പി എസ് (പൈങ്ങാലിൽ സ്കൂൾ ) വിദ്യാലയവികസന സമിതി രൂപീകരണം, പൂർവ്വ വിദ്യാർത്ഥി, രക്ഷകർത്യ സംഗമം എന്നിവ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.ശോഭ മുഖ്യപ്രഭാഷണം നടത്തി. പ്രധാമാദ്ധ്യാപിക മഞ്ജുഷ, സ്ഥിരം സമിതി അദ്ധ്യക്ഷരായ മിനി സാറാമ്മ, നിർമലകുമാരി, കൗൺസിലർമാരായ അനസ് നസീം, വിവേക്.എസ്, സജിനി സുരേന്ദ്രൻ, ശ്രീജകുമാരി, പി.ടി.എ പ്രസിഡന്റ് രാജി, കേരള പത്തോളജിക്കൽ ലാബ് ഡയറക്ടർ രാമചന്ദ്രൻ, ഡോ. ശശികുമാർ, സജി ഹരിപ്പാട്, രാജേഷ്,ഹരികുമാർ,കെ കെ ആർ നായർ,മനോജ്‌, ഹരിപ്പാട് ദാമു, പത്മനാഭ പിള്ള,പ്രേംജി കൃഷ്ണ അദ്ധ്യാപകരായ അഞ്ജലി വി.നായർ, എം.മുനീർ, ചിത്ര ദേവി, ഷിനി, സ്റ്റാഫ് സെക്രട്ടറി ബിന്ദു.ജെ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ.രാമകൃഷ്ണൻ, എ. ശോഭ, എസ് .കൃഷ്ണകുമാർ, അനസ് എ.നസീം,സജിനി സുരേന്ദ്രൻ,ഡോ. വേണുഗോപാൽ ( രക്ഷാധികാരികൾ) പത്മനാഭപിള്ള (ചെയർമാൻ) രാമചന്ദ്രൻ നായർ, ഹരികുമാർ കൊച്ചുകാട്ടിൽ, ഹരീഷ് ( വൈസ് ചെയർമാൻമാർ) രാജേഷ് വാഴത്താറ്റ്( ജനറൽ സെക്രട്ടറി ) മഞ്ജുഷ എസ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.