ghh

ഹരിപ്പാട്: മുതുകുളം പാർവ്വതി അമ്മ ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ തോപ്പിൽ ഭാസി അനുസ്മരണ സമ്മേളനം നടത്തി.ഗ്രന്ഥശാലാ പ്രസിഡന്റ് എൻ.രാമചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം കാർത്തികപ്പള്ളി താലൂക്ക് ഗ്രന്ഥശാലാ കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു. എൻ.ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കള്ളിക്കാട് ശശികുമാർ ,രഘു മങ്ങാട്ട്, ബാലകൃഷ്ണനാചാരി, എം.ബാബു എന്നിവർ സംസാരിച്ചു. എസ്.സുനീഷ് സ്വാഗതവും എസ്.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.