
ചേർത്തല:സാമൂഹ്യ സേവനങ്ങളുടെ സമാർജിത പ്രവർത്തനങ്ങൾക്ക് ഡോ.അംബേദ്കർ വിശിഷ്ട സേവ നാഷണൽ അവാർഡ് 2024 ന്റോട്ടറി ക്ലബ് ഒഫ് ചേർത്തലയുടെ പ്രസിഡന്റ് സുമേഷ് ചെറുവാരണം അർഹനായി. നിസ്വാർത്ഥ സാമൂഹ്യ സേവനങ്ങളുടെയും സമൂഹത്തിലെ ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും പ്രവർത്തനങ്ങൾക്കുമാണ് അംഗീകാരത്തിന് അർഹനാക്കിയത്.ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ നാഷണൽ കോൺഫറൻസിൽ ന്യൂഡൽഹിയിലെ ജെറോഡ വില്ലേജിലെ അംബേദ്കർ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ദേശീയ പ്രസിഡന്റ് ഡോ.എം.പി.സുമനാക്ഷൻ സമ്മാനിച്ചു.മുൻ കേന്ദ്രമന്ത്രി സത്യനാരായൺ ജാട്ടിയ മുഖ്യ അതിഥിയായ ചടങ്ങിൽ മുൻ കേന്ദ്രമന്ത്രിമാരായ സാംഗപ്രിയ ഗൗതം,രാംജി ലാൽ സുമൻ അടക്കം നിരവധി ദേശീയ നേതാക്കൾ പങ്കെടുത്തു.എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം, ശ്രീനാരായണപുരം ദേവസ്വം പുത്തനമ്പലം വിദഗ്ദ്ധകമ്മറ്റി അംഗം,ഗുരുദേവ പ്രഭാഷകൻ,മോട്ടിവേഷണൽ സ്പീക്കർ,റോട്ടറി മൂവ്‌മെന്റ് ഫോർ എൻവിയർമെന്റ് പ്രൊട്ടക്ഷൻ,ആക്ഷൻ ഗ്രൂപ്പ് ഫോർ വേൾഡ് പീസ് തുടങ്ങി വിവിധ സംഘടനകളിലും പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചുവരുന്നു.കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡിൽ ചെറുവാരണം മട്ടവേലി സരസ്വതിയിൽ എം.കെ.തങ്കപ്പന്റെയും പരേതയായ സരസ്വതിയുടെയും മകനാണ്.