തുറവൂർ: കുത്തിയതോട് ചമ്മനാട് ഇ.സി.ഇ.കെ യൂണിയൻ ഹൈസ്കൂളിലെ മാനേജരെ തൽസ്ഥാനത്ത് നിന്ന് സർക്കാർ നീക്കി. സ്കൂൾ മാനേജർ ടി.ഡി. രവീന്ദ്രനാഥൻ കർത്തനെയാണ് (96) നീക്കം ചെയ്തത്. എൻ.എസ്.എസ് കോടംതുരുത്ത് 761-ാം നമ്പർ കരയോഗവും എരമല്ലൂർ 804-ാം നമ്പർ കരയോഗവും ചേർന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വിധിന്യായത്തിന്റഎ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഇ.സി.ഇ.കെ.യൂണിയൻ ഹൈസ്കൂളിൽ ഒരു ഭരണസമിതി നിലവിൽ വരുന്നതുവരെ സ്കൂൾ മാനേജരുടെ ചുമതല ചേർത്തല ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർവഹിക്കും.