ഹരിപ്പാട്: ജനുവരി 10, 11, 12 തീയതികളിൽ ഹരിപ്പാട് നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനം വിജയിപ്പിക്കുവാൻ 10000 വനിതകളെ പങ്കെടുപ്പിക്കാൻ ഹരിപ്പാട് ഏരിയ മഹിളാ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ശാന്താ ചെല്ലപ്പൻ അദ്ധ്യക്ഷയായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ, ജില്ലാ കമ്മറ്റി അംഗം ടി.കെ. ദേവകുമാർ, ഏരിയാ സെക്രട്ടറി സി.പ്രസാദ്, സിന്ധു മോഹനൻ, പി.ഓമന, രുഗ്മിണി രാജു, ഷീബാ ഓമനകുട്ടൻ എന്നിവർ സംസാരിച്ചു.