മാന്നാർ: ഹ്യൂമൻ റൈറ്റ്സ് വിജിലൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ മാന്നാർ നയർ സമാജം ടി.ടി.ഐയിൽ ഇന്ന് മനുഷ്യാവകാശ ദിനം ആചരിക്കും. ഇന്ന് രാവിലെ 10.30ന് ഡെപ്യൂട്ടി കളക്ടർ എച്ച്.രൂപേഷ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ സ്മിത എസ്.പിള്ള അദ്ധ്യക്ഷയാകും. ചെങ്ങന്നൂർ ജോ.ആർ.ടി.ഒ. ആർ.പ്രസാദ്., ഡോ. കൈലാസ് തോട്ടപ്പള്ളി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. റോഡപകടങ്ങൾ കുറയ്ക്കുന്നതിൽ വിദ്യാർഥികളുടെ പങ്ക് എന്ന വിഷയത്തിൽ മാവേലിക്കര എ.എം.വി.ഐ സജു പി.ചന്ദ്രൻ ക്ലാസ് നയിക്കും. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ പൊലീസ് സബ് ഇൻസ്പെക്ടർ അരുൺകുമാർ.എ, ട്രാൻസ്പോർട്ട് മെഡലിന് അർഹനായ എ.എം.വി.ഐ സജു പി.ചന്ദ്രൻ, മനുഷ്യാവകാശ പ്രവർത്തകരായ ശാസ്താംകോട്ട സദാശിവൻ, അജയകുമാർ, മാധ്യമപ്രവർത്തകൻ ഡോ.ജി.വേണുഗോപാൽ, നൂറനാട് പഞ്ചായത്ത് ഹരിതകർമ്മ സേനാംഗങ്ങളായ മഞ്ജു, ഷാലി എന്നിവരെ ചടങ്ങിൽ ആദരിക്കും.