pk

ആലപ്പുഴ: മഹാകവി കുമാരനാശാന്റെ കൃതികളെ ആസ്പദമാക്കി പ്രമുഖ ചിത്രകാരന്മാർ വരച്ച ചിത്രങ്ങളുടെ പ്രദർശനം ആലപ്പുഴ ലളിതകല അക്കാഡമി ഗാലറിയിൽ ആരംഭിച്ചു. ഇന്ന് സമാപിക്കും. ഹരിപ്പാട് മുട്ടം നേതാജി സാമൂഹ്യ സാംസ്കാരിക പഠന കേന്ദ്രത്തിൽ സെപ്റ്റംബർ 28, 29 തീയതികളിൽ കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചിത്രകല ക്യാമ്പിൽ പങ്കെടുത്ത 28 കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശിപ്പിക്കുന്നത്. ഡോ. സി.വി.ഷാജി ഉദ്ഘാടനം ചെയ്തു. ആർ.പാർത്ഥസാരഥി വർമ്മ അദ്ധ്യക്ഷത വഹിച്ചു. ഡോ. ടോമി ജോൺ മുഖ്യപ്രഭാഷണവും കെ.കെ സുരേന്ദ്രൻ വിഷയാവതരണവും നടത്തി. ആർട്ടിസ്റ്റ് കെ.എസ് വിജയൻ, എം. സുബൈർ, ബി. ജോസ് കുട്ടി, ടി.ഷിജിൻ എന്നിവർ പങ്കെടുത്തു.