
ആലപ്പുഴ : സൗത്ത് ആര്യാട് ആരോഗ്യ ഉപകേന്ദ്രം ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ ശിലാസ്ഥാപനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. ആര്യാട് ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 55.50ലക്ഷം രൂപ ചിലവഴിച്ചാണ് സെന്റർ നിർമ്മിക്കുന്നത്. ആര്യട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, പഞ്ചായത്ത് അംഗം ബിജുമോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.