ഹരിപ്പാട്: ബി.ജെ.പി ജില്ലാകമ്മിറ്റിയുടെ മുൻ അദ്ധ്യക്ഷനും ദേശീയ സമിതിയംഗവുമായിരുന്ന നെടുംതറ ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും സർവ്വകക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ.ദിലീപ് അദ്ധ്യക്ഷനായി.വിശ്വഹിന്ദു പരിഷത്ത് ജില്ലാ ജനറൽ സെക്രട്ടറി മനു ഹരിപ്പാട് പ്രമേയം അവതരിപ്പിച്ചു.ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പ്രണവം ശ്രീകുമാർ, ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം. വി .ഗോപകുമാർ, കെ.പി.സി.സി അംഗവും ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെ ഉപാദ്ധ്യക്ഷനുമായ എം.കെ.വിജയൻ, സി.പി.എം ഹരിപ്പാട് ഏരിയ സെക്രട്ടറി സി.പ്രസാദ്, യു.ഡി.എഫ് ജില്ല കൺവീനർ അഡ്വ. ബി. രാജശേഖരൻ, എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. അശോക പണിക്കർ, നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനു. ആർ. നാഥ് തുടങ്ങിയവർ സംസാരിച്ചു. ബി.ജെ.പി ഹരിപ്പാട് മണ്ഡലം സെക്രട്ടറി ജി.എസ്.ബൈജു സ്വാഗതവും ഹരിപ്പാട് മണ്ഡലം ഉപാദ്ധ്യക്ഷൻ കരുവാറ്റ വിശ്വനാഥ് യോഗത്തിന് നന്ദിയും പറഞ്ഞു.