ഹരിപ്പാട്: സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗവും ആലപ്പുഴ, ഇടുക്കി ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.കെ.ചെല്ലപ്പന്റെ പത്താം അനുസ്മരണം മുതുകുളത്ത് സി.പി. എം കേന്ദ്ര കമ്മറ്റിയംഗം സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എച്ച്.ബാബുജാൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.ഗാനകുമാർ, ഷെയ്ക്.പി.ഹാരിസ്, കായംകുളം ഏരിയ സെക്രട്ടറി പി.അരവിന്ദാക്ഷൻ, കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ.വിജയകുമാർ, എസ്.നസ്സീം, ബി.അബിൻഷാ, സി.അജികുമാർ, കെ.വാമദേവൻ, എ.അജിത്ത്, എം.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.