
ചെന്നിത്തല: ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻ.എസ് എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നിത്തല പള്ളിയോടത്തിന്റെ ചുണ്ടും അമരവും പുതുക്കി പണിയുന്നതിന്റെ, ഉളി കുത്തൽ കർമ്മം മുഖ്യശിൽപി അയിരൂർ സന്തോഷ് ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ചാല കൃഷ്ണൻ ആചാരി പൊന്നാഞ്ഞിലി തടിയിൽ ആദ്യ ഉളികുത്തി. ചടങ്ങിന് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. പ്രദീപ് ഇറവങ്കര, സെക്രട്ടറി സനീശ് കുമാർ, പ്രതിനിധി സഭാ അംഗം സതീശ് ചെന്നിത്തല, മേഖല പ്രതിനിധി സദാശിവൻ പിള്ള, കരയോഗം പ്രസിഡൻ്റ് ദിപു പടകത്തിൽ, സെക്രട്ടറി ഗോപാല കൃഷ്ണപിള്ള, ട്രഷർ കൃഷ്ണകുമാർ, ജോ.സെക്രട്ടറി സന്തോഷ് ചാല, പള്ളിയോട പ്രതിനിധികളായ രാകേഷ് മഠത്തിൽ വടക്കേതിൽ, സുധീഷ് കുമാർ.എസ്, നിർമ്മാണ കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ, കൺവീനർ രവീന്ദ്രൻ നായർ, മധു ജി.വടശ്ശേരിൽ, രതീശ്, അജിത കുമാരി, വനിതാസമാജം അംഗങ്ങൾ, കരയോഗ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.