
കുട്ടനാട് : കർഷക കോൺഗ്രസ് തലവടി മണ്ഡലം കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. തണ്ണീർമുക്കം ഷട്ടർ റെഗുലേറ്റ് ചെയ്യാത്തതിനാൽ വൃശ്ചിക വേലിയേറ്റംമൂലം പുഞ്ചകൃഷിക്കായ് വിതച്ച പാടശേഖരങ്ങൾ മടവീണ് കൃഷി നശിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ജി.സൂരജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സിബി ജോസഫ് മൂലംകുന്നം മുഖ്യപ്രഭാഷണം നടത്തി. ബിജു പാലത്തിങ്കൽ, വർഗ്ഗീസ് വർഗ്ഗീസ് നാല്പത്തഞ്ചിൽ, വർഗ്ഗീസ് കോലത്തുപറമ്പിൽ, ജോയ് ചക്കനാട് തുടങ്ങിയവർ പ്രസംഗിച്ചു