
തുറവൂർ: ദേശീയപാതയിലെ തുറവൂർ പുത്തൻചന്തയിൽ ജനങ്ങളുടെ യാത്രാദുരിതം ഒഴിവാക്കുന്നതിനായി അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വളമംഗലം തെക്ക്,പുത്തൻചന്ത, പുത്തൻക്കാവ്, മനക്കോടം നിവാസികൾ ചേർന്ന് ജനകീയ സമിതി രൂപീകരിച്ചു. ആറുവരി ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇരുവശങ്ങളിലുമുള്ള തുറവൂർ പഞ്ചായത്ത് പരിധിയിൽപ്പെടുന്ന 9, 10, 11, 12, 13, 14, 15, 5, 2, 3, വാർഡുകളിലെ പതിനായിരത്തോളം വരുന്ന ജനങ്ങളുടെ യാത്ര വളരെ ദുരിതത്തിലാകും. പുത്തൻ ചന്ത കേന്ദ്രീകരിച്ച് അടിപ്പാത നിർമ്മിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും. തുറവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ.ജോർജ് ജനകീയ സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മോളി രാജേന്ദ്രൻ അദ്ധ്യക്ഷയായി. ഭാരവാഹികളായി പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ (ചെയർമാൻ), ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ (ജനറൽ കൺവീനർ), മനക്കോടം സെൻ്റ് ജോർജ് ഫെറോന പള്ളി വികാരി ഫാ.ഫ്രാൻസിസ് കൈതവളപ്പിൽ (രക്ഷാധികാരി), സി.ഒ. ജോർജ്,എ.യു.അനീഷ്, തുറവൂർ ദേവരാജ്, എസ്. റെജിമോൻ, പി.ടി.മുരളി, തോമസ്, പി.വി.വിജിത്ത്, ആർ.ഷാജി, പോൾ, കെ.സി രാജേഷ്, സതീശൻ, റാം മോഹൻ കർത്ത, ജെസി ,സിനി സോമൻ, ഗീത (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.