photo

ആലപ്പുഴ: വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കുക, മദ്യ മയക്കുമരുന്ന് മാഫിയയെ അമർച്ച ചെയ്യുക എന്നീ ലക്ഷ്യങ്ങൾ പൊതുജന പങ്കാളിത്തത്തോടെ കൈവരിക്കുക എന്ന ഉദ്ദേശ്യത്തോടെ കോൺഫെഡറേഷൻ ഒഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ജില്ലാ അഡീഷണൽ പൊലീസ് മേധാവി എസ്.അമ്മിണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി രവി സന്തോഷ്, നോർത്ത് എസ്.എച്ച്.ഒ എം.കെ.രാജേഷ്, എസ്.എച്ച്.ഒ പുന്നപ്ര എസ്.എസ്.ഒ സ്റ്റെപ്റ്റോ ജോൺ, മണ്ണഞ്ചേരി എസ്.എച്ച്.ഒ ടോൾസൺ ജോസഫ്, മാരാരിക്കുളം എസ്.എച്ച്.ഒ എ.വി.ബിജു, സൗത്ത് എസ്.ഐ കെ.ആർ.ബിജു, കോർവ്വ സംസ്ഥാന ട്രഷറർ സൗമ്യരാജ്, ജില്ലാ പ്രസിഡന്റ് മുജീബ് റഹ്‌മാൻ, സംസ്ഥാന കമ്മിറ്റി അംഗം ജമാൽ പള്ളാത്തുരുത്തി, മിനി വേണു ഗോപാൽ, മഞ്ജു ജെ.പിള്ള, റിയാസ് ഇസ്മയിൽ എന്നിവർ സംസാരിച്ചു.