ചേർത്തല:ചക്കുളത്തുകാവ് പൊങ്കാലയോട് അനുബന്ധിച്ച് 13ന് കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോയിൽ നിന്ന് ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ സ്‌പെഷ്യൽ സർവീസ് നടത്തും.പുലർച്ചെ 5 ന് ഡിപ്പോയിൽ നിന്നും പുറപ്പെട്ട് പൊങ്കാലയ്ക്ക് ശേഷം വൈകുന്നേരം മടങ്ങിവരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി എടത്വ ഡിപ്പോയിൽ പൊങ്കാലയിടുന്നതിനുള്ള സൗകര്യവുമൊരുക്കും.ബുക്കിംഗിന്:9447708368 (യൂണിറ്റ് കോർഡിനേറ്റർ),98464 75874(ജില്ലാ കോർഡിനേറ്റർ).