ചേർത്തല:താലൂക്ക് ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന ഫാർമസി പുതിയ കെട്ടിടത്തലേക്ക് മാറ്റി സ്ഥാപിച്ചു.പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒ.പിക്ക് സമീപം പ്രവർത്തിച്ചുകൊണ്ടിരുന്ന ഫാർമസിയാണ് താത്കാലികമായി മാറ്റിയത്.ആശുപത്രിയിൽ സ്ഥാപിച്ചിരുന്ന സോളാർ സിസ്റ്റം കെ.എസ്.ഇ.ബിയുമായി സഹകരിച്ച് ഗ്രിഡ് സിസ്റ്റത്തലേക്ക് മാറ്റി.ആശുപത്രിയിലെ എല്ലാ വാർഡുകളലേക്കുമുള്ള മൈക്രോ ഫോണുകൾ പ്രവർത്തന സജ്ജമാക്കി. ഈ പദ്ധതികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ നിർവഹിച്ചു.