ചേർത്തല:അർത്തുങ്കൽ പൊലീസ് സ്റ്റേഷന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ജില്ലാ തല ഭിന്നശേഷി ദിനാഘോഷ വേദിയിൽ സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ ആദരവ്.സാമൂഹ്യനീതി വകുപ്പുമായി ചേർന്നും സന്നദ്ധ സംഘടനകളുമായി സഹകരിച്ചും ഒട്ടേറെ ക്ഷേമ പദ്ധതികൾ സ്റ്റേഷൻ പരിധിയിൽ നടപ്പാക്കുന്നുണ്ട്. സ്‌നേഹ സ്പർശം എന്ന പേരിൽ മായിത്തറയിലെ സർക്കാർ വൃദ്ധ വികലാംഗ സദനത്തിലെ അന്തേവാസികൾക്ക് വേണ്ടി കിടക്കയും കട്ടിലുകളും ഫാനുകളും വാങ്ങി നൽകിയതും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കിയതും ശ്രദ്ധ നേടിയിരുന്നു.സാമൂഹ്യ നീതി വകുപ്പുമായി ചേർന്നുളള സന്നദ്ധ ക്ഷേമ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്ന് അർത്തുങ്കൽ പൊലീസ് ഇൻസ്പക്ടർ പി.ജി മധു, എസ്.ഐ ഡി.സജീവ്കുമാർ എന്നിവർ പറഞ്ഞു.
ആലപ്പുഴ പുന്നപ്രയിൽ നടന്നചടങ്ങിൽ ജനമൈത്രി ഓഫിസർമാരായ എ.എസ്.ഐ ശ്രീവിദ്യ,സിവിൽ പൊലീസ് ഓഫീസർ അനീഷ് ബാബു എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.