
ചേർത്തല : എസ്.എൻ.ഡി.പി യോഗം ചേർത്തല മേഖല കൺവീനർ പി.ഡി.ഗഗാറിന് 519ാം നമ്പർ തൈക്കൽ ശാഖയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഷിബു യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.പി.നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി. ശശിധരൻ, വനിതാസംഘം പ്രസിഡന്റ് പ്രസന്ന, വനിതാ സ്വാശ്രയ സംഘം സെക്രട്ടറി ഷീബ മുരളി, കുടുംബ യൂണിറ്റ് കൺവീനർമാർ, ജോയിന്റ് കൺവീനർമാർ എന്നിവർ സംസാരിച്ചു. യൂണിയൻ കമ്മിറ്റി അംഗ ടി.എം.ഷിജിമോൻ നന്ദി പറഞ്ഞു.