fdgfdh

പൂച്ചാക്കൽ : എസ്.എൻ.ഡി.പി യോഗം 484ാം നമ്പർ ഒളതല ശാഖയുടെ ഗ്രൗണ്ടിൽ മന്ത്രി പി.പ്രസാദ് അനുവദിച്ചു നല്കിയ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ നടന്നു. ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.പ്രസാദിന് ശാഖ ചെയർമാൻ എ.പി.പ്രിൻസ് സ്നേഹോപഹാരം നൽകി. രതി അജയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ.എസ്.ശിവപ്രസാദ്, വയലാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.ജി. നായർ,15ാം വാർഡ് മെമ്പർ ബീന തങ്കരാജ് എന്നിവർ സംസാരിച്ചു.