
അമ്പലപ്പുഴ: ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ അമ്പലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. അദാനി അഴിമതിയും, മോദി സർക്കാരിന്റെ പങ്കും സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കുക, മണിപ്പൂർ വിഷയം പാർലമെന്റ് ചർച്ച ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുക്കൊണ്ടാണ് സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ കച്ചേരിമുക്ക് ബി. എസ്. എൻ. എൽ ഓഫീസിന് മുന്നിൽ ധർണാ സമരം സംഘടിപ്പിച്ചത്. സി.പി .ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സി. പി .ഐ മണ്ഡലം സെക്രട്ടറി ഇ. കെ. ജയൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വി.സി .മധു, സി .വാമദേവ്, വി. ആർ .അശോകൻ, കരുമാടി ഗോപൻ, ആർ. ശ്രീകുമാർ, വി. മോഹനൻ, കെ. യു. ജയേഷ്,നിജാ അനിൽകുമാർ, ആർ. അജിത, കെ .എഫ് .ലാൽജി,സുഗാന്ത്, ആർ .അനിഷ്, സലാം അമ്പലപ്പുഴ, ജെ. സുരേഷ്, എസ്.കുഞ്ഞുമോൻ, ജെ .ശ്യാം കുമാർ എന്നിവർ സംസാരിച്ചു.