
അമ്പലപ്പുഴ : അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അദ്ധ്യക്ഷയായി. കേരള ഹെൽത്ത് സർവീസ് ചീഫ് കൺസൾട്ടന്റ് ഡോ.കെ.വേണുഗോപാൽ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.ജയരാജ്, ജില്ലാ വിമുക്തി മാനേജർ ആർ.രാജേഷ്, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. പ്രശാന്ത് എന്നിവർ സംസാരിച്ചു.