ambala

അമ്പലപ്പുഴ: കേരള സർവീസ് പെൻഷൻകാരുടെ അടിയന്തരാവശ്യങ്ങൾ കാലതാമസം കൂടാതെ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി അമ്പലപ്പുഴ കച്ചേരി ജംഗ്ഷനിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.കുമാരി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി .യു അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് കെ.ഗോപി അദ്ധ്യക്ഷനായി . ബ്ലോക്ക് സെക്രട്ടറി സി.വി.പീതാംബരൻ, പി.സുരേഷ് ബാബു, നാരായണൻ ആചാരി, ശശിധരൻ,രഘുനാഥ്, പി.കെ .രാജമ്മ, ഭാസി,ട്രീസാ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.