അമ്പലപ്പുഴ: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ദേശീയ മനുഷ്യാവകാശ സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം സംഘടിപ്പിച്ചു. ദേശീയ മനുഷ്യാവകാശ സമിതി ഉപാദ്ധ്യക്ഷ രാധാമണിയമ്മ യോഗം ഉദ്ഘാടനം ചെയ്തു . കരുമാടി മോഹൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.സുരേഷ് സ്വാഗതം പറഞ്ഞു. കുസുമം സോമൻ, ബൈജു നാറാണത്ത് ,വിജയകുമാരൻ നായർ എന്നിവർ ചേർന്ന് മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലി കൊടുത്തു. യോഗത്തിൽ ചമ്പക്കുളം രാധാകൃഷ്ണൻ പ്രമേയങ്ങൾ അവതരിപ്പിച്ചു.