അമ്പലപ്പുഴ: കഞ്ഞിപ്പാടം എൻ.എസ്.എസ് കരയോഗം നമ്പർ 854 ലെ കൂറ്റുവേലിൽ ശ്രീശങ്കരനാരായണ മൂർത്തി ക്ഷേത്രത്തിലെ മണ്ഡലകാല മഹോത്സവവും 14-ാമത് ഭാഗവത സപ്താഹ യജ്ഞവും 20 ന് തുടങ്ങും. രാവിലെ 6.15ന് ഭദ്രദീപ പ്രതിഷ്ഠ ജോബി ശ്രീധരം കഞ്ഞിപ്പാടം നിർവഹിക്കും. 22ന് ഉണ്ണിയൂട്ട്, 23ന് ഗോവിന്ദ പട്ടാഭിഷേകം, വിദ്യാഗോപാലമന്ത്രാർച്ചന.24 ന് രുഗ്മിണീ സ്വയംവരം, സ്വയംവര സദ്യ, സർവൈശ്യര്യപൂജ. 25 ന് കുചേല ഗതി, ശനീശ്വരപൂജ. 26 ന് അവഭൃഥസ്റ്റാനത്തോടെ സമാപിക്കും. ദിവസേന ഉച്ചക്ക് 1 ന് അന്നദാനം ഉണ്ടായിരിക്കും.