ആലപ്പുഴ: കയർ ബോർഡിന് കീഴിൽ ജില്ലയിൽ കലവൂരിൽ പ്രവർത്തിക്കുന്ന ദേശീയ കയർ പരിശീലന കേന്ദ്രത്തിൽ വിവിധ അദ്ധ്യയന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്സ് ഇൻ കയർ ടെക്നോളജിയിലേക്ക് (ഒരു വർഷം കോഴ്സ്, മൂന്ന് മാസംഇന്റേൺഷിപ്പ്) പന്ത്രണ്ടാം ക്ലാസ്, തത്തുല്യ പരീക്ഷ പാസ്സായിരിക്കണം. സർട്ടിഫിക്കറ്റ് കോഴ്സ് എൻ.എസ്.ക്യു.എഫ് (ആറ് മാസം കോഴ്സ്, ഒരു മാസം ഇന്റേൺഷിപ്പ്) അപേക്ഷകർ സാക്ഷരതയുള്ളവരായിരിക്കണം. കയർ വ്യവസായ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സംഘങ്ങളിൽ നിന്ന് സ്പോൺസർ ചെയ്തിട്ടുള്ള അപേക്ഷകർക്ക് മുൻഗണന. അപേക്ഷകർ 18നും 50നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം മൂവായിരം രൂപ സ്റ്റൈപൻഡ് നൽകും. സർട്ടിഫിക്കറ്റ് കോഴ്സ് ജനുവരി ഒന്നിനും ഡിപ്ലോമ കോഴ്സ് ഫെബ്രുവരി മൂന്നിനും ആരംഭിക്കും. ആകെ സീറ്റിൽ 20 ശതമാനം ഒഴിവുകൾ പട്ടികജാതി, പട്ടികവർഗ അപേക്ഷർക്ക് നീക്കിവച്ചിട്ടുണ്ട്. വനിതകൾക്ക് ഹോസ്റ്റൽ സൗകര്യമുണ്ടാകും. ആൺകുട്ടികൾക്ക് ഹോസ്റ്റൽ അലവൻസായി പ്രതിമാസം 500 രൂപ അർഹതയുള്ളവർക്ക് നൽകും. അപേക്ഷാഫോം കലവൂരിലെ കയർ പരിശീലന കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ നിന്നും കയർ ബോർഡിന്റെ വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്. സർട്ടിഫിക്കറ്റ് കോഴ്സിനുള്ള അപേക്ഷകൾ 20നും, ഡിപ്ലോമ കോഴ്സിനുള്ളത് ജനുവരി 10നുമകം ലഭ്യമാകണം. വിലാസം അസിസ്റ്റന്റ് ഡയറക്ടർ, കയർ ബോർഡ്, ദേശീയ കയർപരിശീലന കേന്ദ്രം, കലവൂർ പി.ഒ, ആലപ്പുഴ. adnctdc@gmail.com