ആലപ്പുഴ: ഇരുപതാമത് സ്വാതിതിരുന്നാൾ സംഗീതോത്സവം നാളെ മുതൽ 15 വരെ ആലപ്പുഴ ജലഹർബാലഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് 4ന് ആലപ്പുഴ മലബാർ ഗോൾഡ് ആൻഡ് ഡൈമണ്ട്സ് ശാഖ ചീഫ് അബ്ദുൽ സലിം ഉദ്ഘാടനം ചെയ്യും. നാട്യകല പുരസ്‌കാരം നേടിയ കലാമണ്ഡലം സുധീഷ് കുമാർ, ശ്രേയ എന്നിവരെ ആദരിക്കും. 6ന് ഗാനനൃത്ത പരിപാടികൾ, 7ന് മാഹാരാജ സ്വാതിതിരുന്നാൾ ആട്ടക്കഥയും നടക്കും.13ന് വൈകിട്ട് 6ന് അവാർഡ് ദാനം. വൈകിട്ട് 6ന് കഥകളി നിഴൽകുത്ത്. 14ന് രാവിലെ 9.30ന് സമ്മേളനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് കെ.കെ.പത്മനാഭപിള്ള രചിച്ച കാവ്യരചനാപ്രബോധിനി ഗ്രന്ഥത്തിന്റെ പ്രകാശനം സാഹിത്യകാരൻ ഡോ. ഏവൂർ മോഹൻദാസ് നിർവഹിക്കും. രാവിലെ 11ന് സർഗനൃത്ത നൃത്യങ്ങൾ, ഉച്ചക്ക് 12ന് സർഗ കവിയരങ്ങ്, ഉച്ചക്ക് 1.30ന് സംഗീതസായാഹ്നം, വൈകിട്ട് 4ന് പുരസ്‌കാരസമർപ്പണം, വൈകിട്ട് 6.30ന് വയലിൻ കച്ചേരി. 14ന് വൈകിട്ട് 4ന് സെമി ക്ലാസിക്കൽ ഗാനമേള, വൈകിട്ട് സംഗീതസദസ്. വാർത്താസമ്മേളനത്തിൽ സ്വാതി തിരുന്നാൾ സംഗീതോത്സവം കമ്മിറ്റി ചെയർമാൻ സുനിൽപിള്ള, രാജേഷ് പിള്ള, മുരളി പര്യാത്ത്, അഡ്വ. കെ.ജയകുമാർ, പി.അനിൽകുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.