
ആലപ്പുഴ: വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ പുത്തനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. വെള്ളക്കിണർ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ജനറൽ ആശുപത്രി ജംഗ്ഷനിൽ സമാപിച്ചു. സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.പി.ജെ. മാത്യു ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ ജോർജ്ജ്, മുജീബ് അസീസ്, അൻഷാദ് മെഹബൂബ്, എച്ച്.സിയാദ്, എസ്.മോഹനൻ, എസ്.നൗഷാദ്, എസ്.എസ്.സിയാദ്, റിനുഭൂട്ടോ തുടങ്ങിയവർ സംസാരിച്ചു.