
മണ്ണഞ്ചേരി : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ബ്ലോക്ക് കേന്ദ്രങ്ങളിൽ അടിയന്തരാവശ്യങ്ങൾ കാലതാമസം കൂടാതെ അനുവദിക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ടു മാർച്ചും ധർണയും നടത്തുന്നതിന്റെ ഭാഗമായി ആര്യാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണഞ്ചേരി പഞ്ചായത്ത് ഓഫീസിന് സമീപം വമ്പിച്ച മാർച്ചും ധർണയും നടത്തി.
ബ്ലോക്ക് പ്രസിഡന്റ് ആർ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എം. മുഹമ്മദ് യുനുസ് ധർണ്ണ ഉദ്ഘാടനം ചെയ്യുതു.
ബ്ലോക്ക് സെക്രട്ടറി വി.എം. ജയമോഹനൻ, ആർ. വിശ്വനാഥൻ നായർ, കെ.ജി. രാജേന്ദ്രൻ , ബി. സന്തോഷ് കുമാർ, ടി. സഖറിയ, ടി.സുശീല, വി.എൻ. ശശിധരൻ നായർ, എസ്. ബേബി എന്നിവർ സംസാരിച്ചു.