ആലപ്പുഴ : ഗുരുവായൂർ ഏകാദശി പ്രമാണിച്ച് തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇന്ന്

വിശേഷാൽ കളഭാഭിഷേകവും ഏകാദശി കഞ്ഞിയും പുഴുക്കും ഉണ്ടായിരിക്കും .രാവിലെ 11.30 ന് പൂജിച്ച കളഭം എഴുന്നള്ളിച്ച് ,11.45 ന് അഭിഷേകം. ഉച്ചയ്ക്ക് വിശേഷാൽ ഗോതമ്പ് കഞ്ഞിയും പുഴുക്കും വിതരണം ചടങ്ങുകൾക്ക് കണ്ണമംഗലത്തില്ലത്ത് ബ്രഹ്മദക്തൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. 13 ന് നാരായണീയ ദിനാചരണം. രാവിലെ 8.30ന് നാരായണീയ സഹസ്ര നാമാർച്ചന,9 ന് നാരായണീയ പാരായണം,ഉച്ചയ്ക്ക് 12.30 ന് സതീഷ് ആലപ്പുഴയുടെ നാരായണീയ സന്ദേശപ്രഭാഷണം.20 ന് കുചേല ദിനത്തിൽ അവൽ കിഴി സമർപ്പണവും, ഏതൃത്ത് പൂജക്ക്‌ വിശേഷാൽ അവലും നിവേദിക്കും .22 ന് രാവിലെ 10ന് ധന്വന്തരി ഹോമം. 26 ന് വൈകുണ്ഠ ഏകാദശിയും കള ഭാഭിഷേകവും.30 ന് ധനു മാസ അമാവാസി പ്രമാണിച്ച് രാവിലെ 7.30 മുതൽ പിതൃ ബലി, 9.30 ന് തിലഹോമം,പിതൃ പൂജ. രാവിലെയും ഉച്ചയ്ക്കും അന്നദാനം ഉണ്ടായിരിക്കും.