s

ആലപ്പുഴ :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടന്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ടി.പ്രസന്നൻ അധ്യക്ഷത വഹിച്ചു.

ഡി.സി.സി ജറനൽ സെക്രട്ടറി ജി.സഞ്ജീവ് ഭട്ട്, ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനിൽ വെറ്റിലക്കണ്ടം, ജില്ലാ ജനറൽ സെക്രട്ടറി മോഹൻ കെ.എൻ, വൈസ് പ്രസിഡന്റ് എം.കെ.സഹദേവൻ , സെക്രട്ടറിമാരായ മഹേശ്വരി സി, ജോബി ജോൺ, കമ്മറ്റി അംഗങ്ങളായ ലൈലാമ്മ ജോർജ്ജ്, ഹുസൈൻ കായംകുളം, കർമലി പള്ളിക്കത്തോട് തുടങ്ങിയവർ പ്രസംഗിച്ചു.