
ചേപ്പാട്: ചേപ്പാട് ഗ്രാമ പഞ്ചായത്ത് കേരളോത്സവം സാഹിത്യകാരനും പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറിയുമായ വിശ്വൻ പടനിലംഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. വേണുകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനക്ഷേമബോർഡ് അംഗം എസ്. ദീപു കേരളോത്സവ സന്ദേശം നൽകി. സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.കൃഷ്ണകുമാർ,കെ.വിശ്വപ്രസാദ്, എസ്. വിജയകുമാരി,ഭരണസമിതി അംഗങ്ങളായ തങ്കമണി വിജയൻ, എം.മണി ലേഖ, ജാസ്മിൻ സനിൽ കുമാർ, പഞ്ചായത്ത് സെക്രട്ടറി ടി.ജെ.ജോൺസൺ എന്നിവർ സംസാരിച്ചു. 15 ന് നടക്കുന്ന സമാപന സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യും. എറണാകുളം വിജിലൻസ് ഡിവൈ.എസ്.പി ബിജു.വി.നായർ സമ്മാനദാനം നിർവഹിക്കും.