
ഹരിപ്പാട്: താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി സെക്യൂരിറ്റി ജീവനക്കാർക്കു വാക്കി-ടോക്കി വിതരണവും ക്യാഷ്വാലിറ്റിയിൽ സ്ഥാപിച്ച പാനിക് അലാറം സിസ്റ്റ ത്തിന്റെ സ്വിച്ചോൺ കർമ്മവും മുനിസിപ്പൽ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാഗദാസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഉമാറാണി, ആശുപത്രി സൂപ്രണ്ട് സുനിൽ ശിവൻ, ഉദ്യോഗസ്ഥരായ ഉഷാദേവി, നന്ദകുമാർ, സജിരാജു തുടങ്ങിയവർ സംസാരിച്ചു.