
ഹരിപ്പാട് : സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ സമരം സംഘടിപ്പിച്ചു. അദാനി അഴിമതിയും മോദി സർക്കാരിന്റെ പങ്കും സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കുക, മണിപ്പൂർ വിഷയം പാർലമെന്റ് ചർച്ച ചെയ്യുക ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ടാണ് ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ജില്ലാഎക്സിക്യൂട്ടീവ് അംഗം കെ.ജി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം പി.ബി.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി.വി.രാജീവ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം യു. ദിലീപ്, പുറക്കാട് കരിനില വികസന ഏജൻസി വൈസ് ചെയർമാൻ എം. സോമൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി.വി.ജയപ്രസാദ്, കെ.ഗോപി, ഇ.ബി.വേണുഗോപാൽ, പ്രസന്ന സതീഷ്, സുഭാഷ് പിള്ളക്കടവ്, കെ. ഹരിദാസ്,ബിന്ദു കൃഷ്ണകുമാർ,വി.എസ്.സുമേഷ് കുമാർ എന്നിവർ പങ്കെടുത്തു.