ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയോടുള്ള അധികൃതരുടെ അവഗണനക്കെതിരെ ജനകീയ ജാഗ്രതാ സമിതി പിച്ച എടുക്കൽ സമരം നടത്തി. അടച്ചിട്ട ഐ.സി.യു ഉടൻ പ്രവർത്തിപ്പിക്കുക ,ദന്തൽ കോളേജിന്റെ പുതിയ കെട്ടിട നിർമ്മാണം ഉടൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. തോട്ടപ്പള്ളി എസ്. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു .ജനകീയ ജാഗ്രതാ സമിതി ട്രഷറർ പി. ജി. സജിമോൻ അദ്ധ്യക്ഷനായി. ഡി. സദ്ദറുദ്ദീൻ, ഹംസ കുഴിവേലി, യു. എം. കബീർ, ഹസൻ പൈങ്ങാമഠം, അനിൽ വെള്ളൂർ, ഹബീബ് തയ്യിൽ, കെ. ആർ. തങ്കജി, ജബ്ബാർ പനച്ചുവട്, വിഭ, ശ്രീകല ഗോപി, ഷംസുദ്ദീൻ കല്ലൂപ്പറമ്പിൽ ,ഷൈജു എന്നിവർ സംസാരിച്ചു.