ഹരിപ്പാട്: വെട്ടുവേനി മൂടയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഏകാദശി മഹോത്സവം ഇന്ന് നടക്കും. ക്ഷേത്രമേൽശാന്തി തന്ത്രി മുഖ്യൻ കിഴക്കേ പുല്ലാം വഴി തുപ്പൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. വൈകിട്ട് 5 ന് ഗുരുവായൂർ മുൻമേൽശാന്തി ഡോ. തോട്ടം ശിവകരൻ നമ്പൂതിരി ഏകാദശി വിളക്ക് തെളിയിക്കും. 5.30ന് ക്ഷേത്രം മേൽശാന്തി കാരയ്ക്കാട്ട് ഇല്ലം വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗരുഡവാഹന എഴുന്നള്ളത്ത്.