കായംകുളം: കേരള തണ്ടാൻ മഹാസഭ 11-ാം നമ്പർ പുതുപ്പള്ളി വടക്ക് ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന വി.പ്രഭാകരൻ അനുസ്മരണം ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥൻ ഉദ്ഘാടനം ചെയ്തു. കെ.രമണൻ അദ്ധ്യക്ഷത വഹിച്ചു. കായംകുളം ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടൻ നിയമസഹായ പഠനക്ലാസ് നയിച്ചു. സഭാ ഡയറക്ടർ ബോർഡംഗം സുധാകരൻ ചിങ്ങോലി അനുസ്മരണ പ്രഭാഷണം നടത്തി. പ്രമോജ്.എസ്.ധരൻ, എസ്.രാജേന്ദ്രൻ, പുതുപ്പള്ളി സെയ്തു, രമേശ് കൊച്ചുമുറി, ശാന്തിനികേതനം ആനന്ദൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.രാധാകൃഷ്ണൻ,ചിത്രലേഖ,ശ്രീലത, പുഷ്പാ ചന്ദ്രൻ, രജനി ശ്രീലാൽ എന്നിവർ സംസാരിച്ചു. കെ.വിജയൻ സ്വാഗതവും റ്റി.ബാബു നന്ദിയും പറഞ്ഞു