ആലപ്പുഴ: ആലപ്പുഴ സർഗം കൂട്ടായ്മയുടെ രണ്ടാം വാർഷികം 14ന് ആലപ്പുഴ ജവഹർ ബാലഭവൻ ഹാളിൽ നടക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കലാ സാഹിത്യ സാമൂഹ്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സർഗം കുടുംബാംഗങ്ങളെ പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. വൈകിട്ട് 5.30ന് സമാപനസമ്മേളനം ബാബു പണിക്കർ നിർവ്വഹിക്കും.