
ആലപ്പുഴ: ആലപ്പുഴ നഗരസഭാതല കേരളോത്സവം സമാപന സമ്മേളനവും സമ്മാനദാനവും എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. ടൗൺഹാളിൽ സംഘടിപ്പിച്ച സമാപന സമ്മേളനത്തിൽ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, എൽ.ഡി.എഫ് പാർലമെൻററി പാർട്ടി സെക്രട്ടറി സൗമ്യരാജ്, കക്ഷിനേതാക്കളായ ഡി.പി.മധു, പി.രതീഷ്, സലിം മുല്ലാത്ത്, യുവജന ക്ഷേമബോർഡ് നഗരസഭ കോ-ഓർഡിനേറ്റർ ജാക്‌സൺ പീറ്റർ, നഗരസഭ ഹെൽത്ത് ഉദ്യോഗസ്ഥരായ സുമേഷ് പവിത്രൻ, സാലിൻ ഉമ്മൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർപേഴ്‌സൺ ആർ.വിനിത സ്വാഗതവും കൗൺസിലർ ബി.നസീർ നന്ദിയും പറഞ്ഞു.