ambala

ആലപ്പുഴ: വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് കേരള ജനതയെ കൊള്ളയടിക്കുന്ന വൈദ്യുതി വകുപ്പിന്റെ നിലപാടിനെതിരെ കേരള സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റിയുടെയും, ജില്ലാ മിത്രമണ്ഡലത്തിന്റെയും, വിവിധ ഗാന്ധിയൻ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ പവ്വർഹൗസിന് മുന്നിൽ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. സമരം ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. കേരള സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് എം. ഇ. ഉത്തമകുറുപ്പ് അദ്ധ്യക്ഷനായി. രാജു പള്ളിപ്പറമ്പിൽ, പി.എ.കുഞ്ഞുമോൻ,സെക്രട്ടറി ആശ കൃഷ്‌ണാലയം, എം. ഡി. സലിം, ജോസഫ് മാരാരിക്കുളം,ഹക്കിം രാജ,ഗ്രേസി സ്റ്റീഫൻ, എ.സീന, മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.