ഹരിപ്പാട്: ഐ.എൻ.ടി.യു.സി ആറാട്ടുപുഴ കിഴക്കേക്കര വാർഡ് നാലിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗം നടന്നു. നോർത്ത് മണ്ഡലം പ്രസിഡന്റ്‌ എൻ.രവി അദ്ധ്യക്ഷനായി. ഹരിപ്പാട് റീജിയണൽ പ്രസിഡന്റ്‌ പുതുശേരി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.ലാലിയെ ചെയർമനായും,ഗീതയെ കൺവീനറായും തിരഞ്ഞെടുത്തു. ആദ്യ അംഗത്വം ലാലിക്ക് നൽകി. മെമ്പർ ഹേമേഷ് സംസാരിച്ചു.