lions-kadapra

മാന്നാർ: ലയൺസ് ക്ലബ് ഒഫ് കടപ്രയുടെ മൂന്നാം ജന്മദിനവാർഷികാഘോഷവും കുടുംബ സംഗമവും മുൻ ഡിസ്ട്രിക്ട് ഗവർണർ ജോർജ് ചെറിയാൻ ഉദ്ഘാടനം ചെയ്തു . ക്ലബ് പ്രസിഡന്റ് ലിജോ പുളിമ്പള്ളിയുടെ അദ്ധ്യക്ഷത വഹിച്ചു. ചാർട്ടർ പ്രസിഡന്റും സോൺ ചെയർമാനുമായ പി.ബി.ഷുജാ, ഗാറ്റ് കോ-ഓർഡിനേറ്റർ എം.ജി.വേണുഗോപാൽ, പാട്രൺ ഷാജി പി.ജോൺ, സെക്രട്ടറി സിജി ഷുജാ, പ്രശാന്ത് പി.ടി, സതീഷ് ശാന്തിനിവാസ്, ആലിസ് ചെറിയാൻ, ബിജു ചെക്കാസ്, കെ.യു അനിൽകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ക്ലബ് അംഗമായ സി.വി.വർഗീസ് രചിച്ച 'സ്വപ്നങ്ങളുടെ കാമുകൻ' എന്ന നോവലിന്റെ പ്രകാശനവും നടന്നു. കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ലില്ലി ലയൺ സ്പെഷ്യൽ സ്കൂളിനുള്ള ധനസഹായ വിതരണം ഷാജി പി.ജോൺ നിർവഹിച്ചു.