kxkmx

മുഹമ്മ : സി. പി. ഐ. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ചേർത്തല സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഹമ്മ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ. ബി. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ. ബി. ബിമൽ റോയ് സ്വാഗതം പറഞ്ഞു. എസ്.പ്രകാശൻ,സി.ജയകുമാരി കിസാൻ സഭ ജില്ലാ സെക്രട്ടറി ആർ. സുഖലാൽ എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് ബൈരഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.