
ചാരുംമൂട്: തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്രഗവൺമെന്റ് നയത്തിൽ പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പാലമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറനാട് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് പവനനാഥൻ സമരം ഉദ്ഘാടനം ചെയ്തു. ആർ.ഗോപാലകൃഷ്ണ കുറുപ് അദ്ധ്യക്ഷതവഹിച്ചു. കെഎം. വിശ്വനാഥൻ. എ.നൗഷാദ്. ആർ.ശശികുമാർ, എസ്.പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.