xjhkm

മുഹമ്മ: എസ്.എൻ.ഡി.പി യോഗം 517-ാം നമ്പർ പെരുന്തുരുത്ത് മദ്ധ്യം ശാഖ ഗുരുദേവ ദർശന പഠനശിബിരം നടത്തി.ശാഖ പ്രസിഡന്റ് ടി.പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ബേബി പപ്പാളിയുടെ നേതൃത്വത്തിൽ ഗുരുദേവ കൃതികളുടെ ആലാപനം ,ഗുരുപുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന, പ്രഭാഷണം എന്നിവ നടന്നു. ഗുരുവിന്റെ ദർശനങ്ങളുടെ പ്രസക്തി കാലാതീതമാണെന്ന് പ്രഭാഷകൻ വിജയലാൽ പറഞ്ഞു .ചടങ്ങുകൾക്ക് പ്രസിഡന്റ് ടി.പ്രേംനാഥ് സെക്രട്ടറി സി. ബാബുമോൻ ,വൈസ് പ്രസിഡന്റ് ജയദേവൻ ബാബു ,വനിതാ സംഘം പ്രവർത്തകരായ തങ്കമ്മ ആശ ,രാജി ,ഷക്കീല എന്നിവർ നേതൃത്വം നൽകി.