തുറവൂർ: കളരിക്കൽ മഹാദേവീ ക്ഷേത്രത്തിലെ പൊങ്കാല നാളെ നടക്കും. രാവിലെ 9 ന് പ്ലാവുങ്കൽ രമാ അശോകൻ ഭദ്രദീപ പ്രകാശനം നടത്തും.9.15 ന് ക്ഷേത്രം മേൽശാന്തി ഗോപി ശാന്തി പണ്ടാര അടുപ്പിൽ അഗ്നി പകരും.11 ന് ദേവീ ഭാഗവത നവാഹയജ്ഞത്തിന്റെ ധനസമാഹരണ ഉദ്ഘാടനം സനൽനാഥ് കൊച്ചുകരി നിർവഹിക്കും. പൊങ്കാല നിവേദ്യത്തിനുശേഷം ഉച്ചയ്ക്ക് പ്രസാദ ഊട്ടും വൈകിട്ട് കാർത്തിക ദീപാലങ്കാരവും നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികളായ ടി.ബി.സിംസൺ,പി.കെ. ഹരിദാസ്,പി.സോമൻ, കെ.ജി.ദിലീപ് എന്നിവർ നേതൃത്വം നൽകും.