
ആലപ്പുഴ: കായംകുളം, വള്ളികുന്നം, കുറത്തികാട് തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരിങ്ങാല ദേശത്തിനകം വിജി ഭവനത്തിൽ വിജയ് കാർത്തികേയനെ (28) ജില്ലാ പൊലീസ് മേധാവിയുടെ അധികാരപരിധിയിൽ ഒരു വർഷക്കാലത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് കാപ്പാ നിയമപ്രകാരം നാടു കടത്തി. കായംകുളം പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി കായംകുളം, വള്ളികുന്നം, കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ മയക്ക് മരുന്ന് വിൽപ്പന, കുറ്റകരമായ നരഹത്യാ ശ്രമം മുതലായ കേസുകളിൽ പ്രതിയാണ്.