1

കുട്ടനാട് : സി.പി.ഐ നടത്തുന്ന ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി രാമങ്കരി പോസ്റ്റ് ഓഫീസ് പടിക്കൽ സി.പി.ഐ കുട്ടനാട് നോർത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം ജില്ലാ എക്സിക്യുട്ടീവ് അംഗം കെ. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കമ്മറ്റി അംഗം എൻ.ഡി.ഉദയകുമാർ അദ്ധ്യക്ഷനായി. കെ.വി ജയപ്രകാശ് പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ആർ.രാജേന്ദ്രകുമാർ സ്വാഗതവും രാമങ്കരി ലോക്കൽ കമ്മറ്റി സെക്രട്ടറി എ.കെ.ആനന്ദൻ നന്ദിയും പറഞ്ഞു