മാന്നാർ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ-വർഗീയ നയങ്ങൾക്കെതിരെയും എൽ.ഡി.എഫ് നേതൃത്വം നൽകുന്ന കേരള സർക്കാരിന്റെ ഭരണനേട്ടം വിശദീകരിക്കുന്നതിനുമായി സി.പി.എം മാന്നാർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4.30ന് മാന്നാർ പോസ്റ്റാഫീസ് പടിക്കലിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. ജില്ലാ സെക്രട്ടറിയറ്റംഗം എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.രാജേഷ്, പുഷ്പലത മധു എന്നിവർ പങ്കെടുക്കും.