prathishedham

മാന്നാർ : വൈദ്യുതി നിരക്ക് വീണ്ടും വർദ്ധിപ്പിച്ച സർക്കാർ നടപടിക്കെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാന്നാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷാജി കുരട്ടിക്കാട്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ഷൈനാ നവാസ്, പരിസ്ഥിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ മിർസാദ്, ജില്ലാ കൗൺസിൽ അംഗം ഷാജി കെ.എം.സി.സി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഹക്കീം മാന്നാർ, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി മെമ്പർ ഹാരിസ് മാന്നാർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സൈഫുദ്ദീൻ കുന്നേൽ, സലിം മണപ്പുറം, ഹാഷിം കാട്ടിൽ, ഹാഷിർ മാന്നാർ, ഷാജി എം.താജുദ്ദീൻകുട്ടി, നിഷാദ്, ഷാനവാസ്, റഹീം കൊച്ചുമോൻ, റഫീഖ് കുന്നേൽ, നവാസ് ചക്കാലയിൽ, മാഹീൻ മാന്നാര്‍, ഷാജി കുന്നേൽ, മുജീബ് കുന്നേൽ, റഹീം ചായംപറമ്പിൽ, സമീർ കുന്നേൽ എന്നിവർ നേതൃത്വം നൽകി.