
ആലപ്പുഴ: കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം.ജോർജിന്റെ 48-ാമത് ചരമവാർഷിക ദിനാചരണ സമ്മേളനം കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോട്ടുങ്ങൽ ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.എം.ജോർജ് ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ ചടയംമുറി ഹാളിൽ നടന്ന യോഗത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് മാരാരിക്കുളം, രാജു പള്ളിപ്പറമ്പിൽ, എം.ഇ.ഉത്തമക്കുറിപ്പ്, ഹക്കിം മുഹമ്മദ് രാജ, ടോം ജോസ് ചമ്പക്കുളം, ആശ കൃഷ്ണാലയം, എച്ച്.സുധീർ എന്നിവർ സംസാരിച്ചു .